പെരുമ്പാവൂർ: ടീം കാഞ്ഞിരക്കാട് കൂട്ടായ്മ പച്ചക്കറിക്കിറ്റുകൾ നൽകി. കിറ്റുകളുടെ വിതരണോദ്ഘാടനം പെരുമ്പാവൂർ ഡി.വൈ.എസ്.പി എൻ.ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ മജീദ്, പി.എ.കാസിം, കാദർ പിള്ള,സി.എം.ബാവ ,പി.എം.മുജീബ്, സലാം കരക്കന്നൻ, സുനിൽ പാറമ്പുറത്ത് എന്നിവർ സംസാരിച്ചു.മുൻ കൗൺസിലർമാരായ എസ്.ഷറഫ് ,പി .ഇ നസീർ, പി.എം.ബഷീർ,സി.എം.സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.