പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരച്ചീനി, ചേന, കൂർക്ക, വാഴ തുടങ്ങി വിവിധ കാർഷികവിളകൾക്ക് കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും കത്ത് നൽകി.