1
ഹൈബി ഈഡൻ എം.പി കുമ്പളങ്ങിക്ക് നൽകിയ ഓക്സിജൻ പാർലർ

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിന് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ വാഹനത്തിൽ ഓക്സിജൻ പാർലർ തയ്യാറാക്കി നൽകി. ശബരി ഗ്രൂപ്പിന്റെ സഹായത്തോടെ തയാറാക്കിയ വാഹനത്തിൽ ഒരേ സമയം 6 പേർക്ക് ഓക്സിജൻ സ്വീകരിക്കാൻ കഴിയും. രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനും ഈ വാഹനങ്ങൾ ഉപയോഗിക്കും. ജീവനക്കാരും വാഹനത്തിൽ ഉണ്ടാകും. 24 മണിക്കൂറും സേവനം രോഗികൾക്ക് ലഭിക്കും. ചെല്ലാനത്തുകാർക്കും ഇതിന്റെ സേവനം ലഭിക്കുമെന്ന് എം.പി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലിജാ തോമസ് ബാബു, പി.എ.സഗീർ, ശബരി ഗ്രൂപ്പ് കോർഡിനേറ്റർ റെജി കുമാർ, ദീപു കുഞ്ഞുകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.