church
കുന്നുകര പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ വികാരി റവ.ഫാ. കുര്യാക്കോസ് ഇരവിമംഗലത്തിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു നൽകുന്നു

നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ നൽകി. അരി, പലവ്യഞ്ജനം, പച്ചക്കറികൾ തുടങ്ങിയവയാണ് നൽകിയത്. വികാരി റവ.ഫാ. കുര്യാക്കോസ് ഇരവിമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിന് കൈമാറി. അസിസ്റ്റന്റ് വികാരി റവ.ഫാ. അഖിൽ മേനാച്ചേരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷിബി പുതുശേരി, കവിത വി. ബാബു, സെക്രട്ടറി ജെയിംസ് പാത്താടൻ, പഞ്ചായത്തംഗം ബീന ജോസ്, ഇടവക സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ സി.സി. ജോർജ്, പള്ളി കൈക്കാരൻമാരായ വർഗീസ് പുതുശേരി, ജയിംസ് പാലാട്ടി, പാരിഷ് കൗൺസിലിംഗ് അംഗം പോളി തെക്കൻ, ഷാജു പുതുശേരി തുടങ്ങിയവർ പങ്കെടുത്തു.