പിറവം: നഗരസഭയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 30 ഓക്സിജൻ ബെഡുകളോടുകൂടിയ താല്‍ക്കാലിക ചികിത്സ കേന്ദ്രം ആരംഭിച്ചു. താലൂക്കാശുപത്രിയിൽ അറുപത് രോഗികളെ പ്രവേശിപ്പിക്കാൻ സൗകര്യമുണ്ട്.കൊവിഡ് ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി.സലിം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജിൽസ് പെരിയപ്പുറം, അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, ഗിരിഷ് കുമാർ, ബാബു പാറയിൽ, പ്രശാന്ത് ആർ, ജോജി ചാരുപ്ലാവിൽ, രമ വിജയൻ, വൈശാഖി എസ്, സജ്ജിനി പ്രതീഷ്, ജിൻസി രാജു, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.സുനിൽ.ജെ.ഇളന്താറ്റ്,
തുടങ്ങിയവർ പങ്കെടുത്തു.