വൈപ്പിൻ: ലക്ഷദ്വീപിലെ ഏകാതിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എടവനക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. മുതിർന്ന ലീഗ് പ്രവർത്തകൻ എ.ബി. മാമതുവിന്റെ വസതിയിൽ നടന്ന പ്രതിഷേധത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ.എം.സിദ്ദീക്ക്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജാസ് സലിം, എടവനക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ.സുധീർ, പി.കെ. മുജീബ് ,എ.എസ്. മുഹമ്മദ് ബീരാൻ തുടങ്ങിയവർ പങ്കെടുത്തു.