ca-alli

കളമശേരി: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബൈക്കിന്റെ പിന്നിൽ സഞ്ചരിച്ചിരുന്ന പാനായിക്കുളം പരുത്തിക്കലോടി വീട്ടിൽ സി.എ. അല്ലിയാണ് ( 54) മരണമടഞ്ഞത്. മേയ് 10ന് രാവിലെയായിരുന്നു അപകടം. ഭർത്താവ്: പി.എ. ശശി. മക്കൾ: സരിത പി.എസ്, പി.എസ്. സവിത. മരുമക്കൾ: സനീഷ്, ലിജു.