കൊച്ചി: കടലാക്രമണത്തെത്തുടർന്ന് ചെല്ലാനത്തെ ഉപ്പത്തിക്കാട് തോട്ടിൽ അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കം ചെയ്യാൻ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശം പരിഗണിച്ചാണ് പണം അനുവദിച്ചത്. ചെല്ലാനത്ത് നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സന്ദർശനം നടത്തി. ദുരിതമേഘലയിൽ ജില്ലാ പഞ്ചായത്തിന്റെ കൂടുതൽ സഹായമെത്തിക്കുമെന്ന് ഉല്ലാസ് പറഞ്ഞു.