കൊച്ചി: കോർപ്പറേഷൻ 35-ാം ഡിവിഷനിൽ കൊവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും, ലോക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായി ഇതുവരെ വിതരണം ചെയ്തത് 400ലേറെ ഭക്ഷ്യധാന്യ കിറ്റുകളും, മറ്റവശ്യ സാധനങ്ങളും. എല്ലാദിവസവും ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കുന്നുണ്ട്. ഇരുപതിനായിരത്തോളം ഹോമിയോ പ്രതിരോധ ഗുളികകൾ നൽകുകയും രണ്ട് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. ആവശ്യക്കാർക്ക് പൾസ് ഓക്‌സിമീറ്ററുകളും മരുന്നുകളും എത്തിക്കുകയും ചെയ്യുന്നുണ്ട്. കൗൺസിലർ പയസ് ജോസഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.