പിറവം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യവിരുദ്ധ നിയമ നിർമാണങ്ങൾക്കെതിരെ പൊരുതുന്ന ദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പിറവത്ത് രോഷാഗ്നി പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു.