prasannan
പ്രതി പ്രസന്നൻ

കളമശേരി: വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി കളമശേരി ഗ്ലാസ് കോളനിയിൽ തേരോത്ത് വീട്ടിൽ പ്രസന്നനെ (43) പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ആറു മാസത്തോളം മുംബയിലും ബംഗളൂരുവിലുമായി ഒളിവിലായിരുന്ന പ്രതി ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് മൊബൈൽഫോൺ നിരീക്ഷിച്ച് പുലർച്ചെ വീടിന്റെ പരിസരത്തുനിന്ന് അറസ്റ്റുചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ വി.ബിജു, മാഹിൻ സലിം , സി.പി. ഹംസ, അഷറഫ്, സി.പി.ഒമാരായ മിഥുൻ സിദ്ധാർത്ഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.