കൂത്താട്ടുകുളം: ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേവ് ലക്ഷദ്വീപ് പ്രതിഷേധ ധർണ നടത്തി. കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബോബി അച്ചുതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ. ബോബൻ വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.