കളമശേരി: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ. ഏലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഷാഗ്നി പ്രതിഷേധം നടത്തി. സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൻ, മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് , എ.ഐ.കെ.എസ് മണ്ഡലം പ്രസിഡന്റ് പി.എ. ഹരിദാസ്, വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി. വിത്സൻ, സി. പി .ഐ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.എഫ്. തോമസ്, ടി.എം. ഷെനി, ടി.ആർ സിനി രാജ് എന്നിവർ സംസാരിച്ചു.