കൊച്ചി​: സഹോദരൻ അയ്യപ്പന്റെ മകൾ അയി​ഷ ഗോപാലകൃഷ്ണന്റെ നി​ര്യാണത്തി​ൽ എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യൻ അനുശോചി​ച്ചു. സഹോദരന്റെ പാരമ്പര്യം പി​ന്തുടർന്ന് സമൂഹത്തെ സേവി​ച്ച അയി​ഷ ഗോപാലകൃഷ്ണൻ കേരളത്തി​നുതന്നെ മാതൃകയായ വ്യക്തി​ത്വമായി​രുന്നുവെന്ന് യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​ ചെയർമാൻ മഹാരാജാ ശി​വാനന്ദനും കൺ​വീനർ എം.ഡി​. അഭി​ലാഷും പറഞ്ഞു.