കളമശേരി: ഏഷ്യൻ റീജിയണിൽ നിന്ന് ഇന്റർനാഷണൽ കൗൺസിൽ ഒഫ് റിന അംഗമായി തിരഞ്ഞെടുക്കപ്പെട്ട യശ്വന്ത്. ആർ. കമ്മത്തിനെ കുസാറ്റിലെ ഷിപ്പ് ടെക്നോളജി വകുപ്പിലെ വിദ്യാർത്ഥി സംഘടനയായ സൊസൈറ്റി ഒഫ് നേവൽ ആർക്കിടെക്ചർ സ്റ്റുഡൻസ് അനുമോദിച്ചു. കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ജപ്പാനിലെ ഒഷി മഷിപ്പ് ബിൽഡിംഗ് കമ്പനിയിലെ നേവൽ ആർക്കിടെക്റ്റാണ് കുസാറ്റിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ യശ്വന്ത് . ചീഫ് സയന്റിസ്റ്റ് ഡോ. അജിത് പ്രഭു, ഡോ.എം.അബ്ദുൾ റഹിം, ആഷിക് സുബഹാനി, നിർമ്മൽ ജെ.സാബു , സി.എച്ച്.നാജി, ഡോ.കെ.ശിവപ്രസാദ് , സി.അനൂപ് , അഖിൽ ജയധർ എന്നിവർ പങ്കെടുത്തു.