dipindileep
കോർപ്പറേഷൻ്റെ കമ്യൂണിറ്റി കിച്ചണിലേക്ക് അമ്പതിനായിരം രൂപ നൽകിയ സുഷമ കുമാരി ടീച്ചർ ചെക്ക് കൗൺസിലർ അഡ്വ. ദിപിൻ ദിലീപിനെ ഏല്പിക്കുന്നു

കൊച്ചി: കോർപ്പറേഷന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് റിട്ട. അദ്ധ്യാപിക സുഷമകുമാരിയുടെ വക 50000 രൂപ നൽകി. 2012ൽ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടിയ പൊന്നുരുന്നി ടെമ്പിൾ റോഡിൽ അരുണകിരണം വീട്ടിൽ സുഷമകുമാരി എറണാകുളം ഗേൾസ് സ്കൂൾ അദ്ധ്യപികയായിരുന്നു. ചെക്ക് 48-ാം ഡിവിഷൻ കൗൺസിലർ അഡ്വ. ദിപിൻ ദിലീപിന് കൈമാറി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.കെ. വിനയനും പങ്കെടുത്തു.