bank
കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ ഭക്ഷ്യക്കിറ്റുകൾ വിതരണം ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽചേന്നാംപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊവിഡ് രോഗബാധിതരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിതരോണദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്നാംപ്പള്ളി നിർവഹിച്ചു. ജൂൺ 30 വരെ കിറ്റ് നൽകും. ആശാ വർക്കർമാർ മുഖേനെ അർഹരായവരെ തിരഞ്ഞെടുത്ത് ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെയാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും കുമ്പളങ്ങി പഞ്ചായത്തിലേക്ക് 50,000രൂപയും സർവീസ് സഹകരണ ബാങ്ക് നൽകി. ചടങ്ങിൽ ബാങ്ക് വൈസ്.പ്രസിഡന്റ് ജോൺ അലോഷ്യസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ.സി ജോൺ, ഡയറക്ടർമാരായ കെ.സി കുഞ്ഞുകുട്ടി, ജോർജ് റാഫി, സിസി ക്ലീറ്റസ്,പി.എ സഗീർ, പി.കെ.ഉദയൻ, ഉഷ,അജയൻ,ബാബു വിജയാനന്ദ്,ഷീല മാളാട്ട് എന്നിവർ സന്നിഹിതരായിരുന്നു.