തിരുവനന്തപുരം: മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ എൻജിനിയറിംഗ് പഠിക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ.എെ.സി.ടി.ഇ) കൊളേജുകൾക്ക് അനുമതി നൽകി. ജൂണിൽ ആരംഭിക്കുന്ന അദ്ധ്യയന വർഷം മുതൽ ഇഷ്ടമുള്ള പഠനമാദ്ധ്യമം തിരഞ്ഞെടുക്കാമെന്നാണ് നിർദ്ദേശം. മലയാളത്തിന് പുറമെ മറാത്തി, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകൾക്കാണ് അനുമതി. ഈ ഭാഷകളിലെ പഠന സാമഗ്രികൾ എ.എെ.സി.ടി.ഇ നൽകും. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ തുടങ്ങിയ പരമ്പരാഗത എൻജിനിയറിംഗ് വിഭാഗങ്ങളിലാവും ഈ സൗകര്യം ഒരുക്കുക. . ബിരുദ തലത്തിലെ പഠനം മറ്റ് 11 ഭാഷകളിൽക്കൂടി നൽകാൻ പദ്ധതിയുണ്ട്.

ഗ്രാമീണ, ഗോത്ര മേഖലകളിൽ നിന്ന് പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് പഠനഭാഷ തടസ്സമാകാതെ സാങ്കേതിക വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. ജർമ്മനി, ഫ്രാൻസ്, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക ഭാഷയാണ് എൻജിനിയറിംഗ് പഠനമാദ്ധ്യമമാക്കിയിട്ടുള്ളത്. ഇത്

അടിസ്ഥാന തത്വങ്ങൾ മികച്ച രീതിയിൽ സ്വായത്തമാക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും