കളമശേരി: പട്ടികജാതിക്കാർക്കനുവദിച്ചിട്ടുള്ള പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും
അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് അഖിലേന്ത്യാ കോൺഫെഡറേഷൻ ഒഫ് എസ്.സി.എസ്.ടി.ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും അന്യാധീനപ്പെട്ട പെട്രോൾ/ ഡീസൽ പമ്പുകളും ഗ്യാസ് ഏജൻസികളും യഥാർത്ഥ ഉടമകൾക്കു തിരിച്ചു നൽകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ പ്രധാനമന്ത്രിയോടും കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രിയോടും ആവശ്യപ്പെട്ടു.