karshaka-morcha
കളമശേരി ഗവ.മെഡിക്കൽ കോളേജിൽ കർഷകമോർച്ച പ്രവർത്തകർ രക്തദാനം നടത്തുന്നു.

കളമശേരി: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് കർഷകമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. മെഡിക്കൽ കോളേജിൽ രക്‌തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് .സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറിമാരായ സുനിൽ കുമാർ കളമശേരി, അജിത് കുമാർ പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ പ്രമോദ് ആശംസകൾ അർപ്പിച്ചു. ആലുവ ,എറണാകുളം ഗവ. ആശുപത്രികളിൽ രക്തദാനം നടത്തുമെന്ന് സുനിൽകുമാർ പറഞ്ഞു.