കൂത്താട്ടുകുളം: കൊവിഡ് ബാധിതരും ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബംഗങ്ങൾക്കും ഇടയാർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പച്ചക്കറി പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.
പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾക്ക് ഈ സഹായം പ്രയോജനപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചത്.വായനശാല പ്രസിഡന്റ് എം.സി.ജോസ്,സെക്രട്ടറി പി.എൻ.സഹദേവൻ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.എൻ.രാമൻ,നഗരസഭാ കൗൺസിലർമാരായ ജിഷ രഞ്ജിത്ത് ഷാമോൾ സുനിൽ ,മുൻ കൗൺസിലർ ഫെബീഷ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.