തൃപ്പൂണിത്തുറ: ഏരൂർ സൗത്ത് എസ്.എൻ.ഡി.പി ശാഖ 2435 ന്റെയും കൊച്ചി റിഫൈനറി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ നഗരസഭ 42,43,44,45 എന്നീ വാർഡുകളിലെ കൊവിഡ് ബാധിതരായ നിർദ്ധനർക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഏരൂർ സൗത്ത് ശാഖാ പ്രസിഡന്റ് .എസ്.ഗോപാലകൃഷ്ണൻ 42-ാം വാർഡിൽ കൊവിഡ് ബാധിതനായിരുന്ന കെ.ആർ വത്സന് ഭക്ഷണക്കിറ്റുകൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ പ്രസാദ്, വൈസ് പ്രസിഡന്റ് യു.എസ് ശ്രീജിത്, യൂണിയൻ കമ്മിറ്റി മെമ്പർ എം.ആർ സത്യൻ, കമ്മിറ്റി അംഗം വി.കെ വിനോദൻ എന്നിവർ പങ്കെടുത്തു.