കൂത്താട്ടുകളം: തിരുമാറാടിയിലെ ഓടകളുടെ ശുചീകരണത്തിന് തുടക്കമായി. ജെ.സി.ബിയടക്കം ഉപയോഗിച്ചാണ് ഓട ശുചീകരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം സി.ടി.ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സന്ധ്യമോൾ പ്രകാശ്, ഗ്രാമ പഞ്ചായത്തംഗം കെ.കെ.രാജ് കുമാർ , വി.ആർ.രാധാകൃഷ്ണൻ,എസ്. ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.