കൂത്താട്ടുകുളം: ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
കിറ്റുകൾ നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഏറ്റുവാങ്ങി.
എൻ.എസ്.എസ് പ്രസിഡന്റ് ആർ.ശ്യാംദാസ്, സെക്രട്ടറി കെ.ആർ.സോമൻ , ജി.ബാലചന്ദ്രൻ നായർ , പി.എസ്. ഗുണശേഖരൻ, പി.ആർ. അനിൽകുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.