nur
ടി.ജെ.വിനോദ് എം.എൽ.എ നഴ്സുമാർക്ക് ഓക്സിമീറ്റർ കൈമാറുന്നു

കൊച്ചി: ടി.ജെ.വിനോദ് എം.എൽ.എ യുടെ നേതൃത്വത്തിൽ കടവന്ത്ര പ്രാഥമികാരോഗ്യ കേന്ദ്രം, എറണാകുളം ജനറൽ ഹോസ്പിറ്റൽ, അർബൻ പി.എച്ച്.സെന്റർ എന്നിവിടങ്ങളിലെ ജൂനിയർ നഴ്‌സുമാർക്കും ചേരാനെല്ലൂർ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും മെമ്പർമാർക്കും ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. ചമ്പക്കര, കുത്തപ്പാടി, കലൂർ, തമ്മനം, വെണ്ണല, ചളിക്കവട്ടം, പൊന്നുരുന്നി എന്നീ ഡിവിഷനുകളിലും ഓക്സിമീറ്ററുകൾ എത്തിച്ചു. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ആളുകളുടെ ഓക്‌സിജന്റെ അളവ് പരിശോധിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.