പള്ളുരുത്തി: കൊവിഡ് പോസിറ്റീവായ രോഗികളുടെ വീടുകളിൽ ഹെൽത്തി ഫുഡുകൾ എത്തിച്ച് നൻമയുടെ മറ്റൊരു മുഖമാവുകയാണ് ഷീജ പടിപ്പുരക്കൽ. കൊച്ചി സ്വദേശിയായ ഷീജ ആദ്യം അഞ്ച് വീടുകളിലാണ് സഹായം എത്തിച്ചിരുന്നത്. പിന്നീട് ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോൾ 50 ഓളം വീടുകളിൽ സഹായം എത്തിച്ചു തുടങ്ങി. സുഹൃത്തുക്കൾക്ക് സമൂഹമാദ്ധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ച് ലഭിക്കുന്ന പണം കൊണ്ടാണ് ഇപ്പോൾ സഹായം വർദ്ധിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യധാന്യ കിറ്റുകൾക്കൊപ്പം ഓട്സ്, മുട്ട, പഴം എന്നിവയും സഹായമായി എത്തിക്കുന്നുണ്ട്. തന്റെ ഇരുചക്രവാഹനത്തിൽ രാവിലെ തുടങ്ങുന്ന സഹായം ഉച്ചവരെ നീളും. ഇനിയും സഹായം എത്തിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഷീജ.