k-babu
തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നെഹ്രുവിന്റെ ചരമവാർഷിക ദിനാചരണ പരിപാടി കെ. ബാബു എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: 20,000 കോടി രൂപ ചെലവഴിച്ച് ന്യൂഡൽഹിയിൽ സെൻട്രൽ വിസ്ത നിർമ്മിച്ചതുകൊണ്ട് രാജ്യത്ത് ജനാധിപത്യം പുലരില്ലെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നെഹ്രുവിന്റെ 57 ാം ചരമവാർഷിക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി രാജു പി. നായർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സി. പോൾ കൗൺസിലർ, ഡി അർജുനൻ, രാജീവ്, സന്ദീപ് ശിവൻ, കൗൺസിലർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.