pul
പൂണിത്തുറ കനിവിന് വേണ്ടി കൗൺസിലർ ഡോ.ശൈലജ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഓക്സിമീറ്റർ സമ്മാനിക്കുന്നു

കൊച്ചി: പൂണിത്തുറ കനിവിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ചമ്പക്കര ആരോഗ്യകേന്ദ്രത്തിന് പൾസ് ഓക്സി മീറ്ററും വിറ്റമിൻ ഗുളികകളും കോർപ്പറേഷൻ കൗൺസിലർ ഡോ:ശൈലജ കൈമാറി. കനിവ് ചെയർമാൻ പി.ദിനേഷ് , സെക്രട്ടറി വി.പി.ചന്ദ്രൻ , ട്രഷറർ കെ.പി. ബിനു, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.