കുറുപ്പംപടി: മുടക്കുഴ ഗവൺമെന്റ് യു.പി.സ്കൂളിൽ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ സോളാർ പാനലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എ.പോൾ അദ്ധ്യക്ഷത വഹിച്ചു.
റോഷ്നി എൽദോ, കെ.ജെ.മാത്യു.ഷോജ റോയി, വൽസ വേലായുധൻ, ഹൈഡ്മിസ്ട്രസ് പി.പി.രമണി. പി. ടി.എ പ്രസിഡന്റ് രാജേഷ് എന്നിവർ സംസാരിച്ചു.