കുറുപ്പംപടി: മേതല ഹെൽത്ത് ഫൗണ്ടേഷൻ അശമന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ആരോഗ്യ ജാഗ്രതാ സമിതിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ രണ്ട് പൾസ് ഓക്സിമീറ്ററുകളും ഗ്ലൗസും മാസ്കും വിതരണം ചെയ്തു.
വാർഡ് മെമ്പർ ജിജു ജോസഫിന് ഹെൽത്ത് ഫൗണ്ടേഷൻ സെക്രട്ടറി എം.എൻ.മോഹനന്റെ സാന്നിധ്യത്തിൽ വർക്കിംഗ് ചെയർമാൻ എം.എസ്.സന്തോഷ് കൈമാറി. വാർഡ് തല നോഡൽ ഓഫീസർ സജി കുര്യാക്കോസ്, ആശ വർക്കർമാരായ കാർത്തു എം.എം, ശോഭന പി.സി, അങ്കണവാടി വർക്കർ ബിന്ദുബെസ്സി, എ.ഡി.എസ് സെക്രട്ടറി ഷീജ സന്തോഷ്, വൈസ് പ്രസിഡന്റ് ഷെറി അനിൽ എന്നിവർ പങ്കെടുത്തു.