block
വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ ഡി.സി.സികൾക്കും സമൂഹ ഹെൽത്ത് സെന്ററുകൾക്കും ആശാ വർക്കർമാർക്കുമായി കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. കടയിരുപ്പ് സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ.വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി അലക്സ്, ഉമ മഹേശ്വരി ഡോക്ടർ അനീഷ് , പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, സി.പി. ജോയി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി.വർഗീസ്, ഡീന ദീപക്ക്, എം.വി. നിതമോൾ, സി.ആർ.പ്രകാശൻ, സോണിയ മരുകേശൻ, ബിൻസി ബൈജു എന്നിവർ പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി.