കുറുപ്പംപടി: ലോക്ക് ഡൗണും മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈതാങ്ങായി സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ. രായമംഗലം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് കപ്പ വിതരണം ചെയ്തു. നിർദ്ധനരായ കുടുംബങ്ങളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ച് നൽകൽ, ആംബുലൻസ് സൗകര്യം,ഭക്ഷ്യധ്യാനക്കിറ്റ് വിതരണം എന്നിവയാണ് മറ്റു പ്രവർത്തനങ്ങൾ. യൂത്ത് അസോസിയേഷൻ സെക്രട്ടറി ബെറിൻ ബേബി,വൈസ് പ്രസിഡന്റ് ഫെബിൻ കുര്യാക്കോസ്, പള്ളി ട്രസ്റ്റിമാരായ ബിജു എം. വർഗീസ്, എൽദോസ് തരകൻ എന്നിവർ നേതൃത്വം നൽകി.