പറവൂർ: വർക്കി പൈനാടൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കനിവ് പാലിയേറ്റീവ് കെയർ ആലങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലങ്ങാട് മേഖലയിൽ അണുനശീകരണം ആരംഭിച്ചു. കൊവിഡ് രോഗമുക്തരായവരുടെ വീടുകൾ അണുവിമുക്തമാക്കുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. സിറാജ് മംഗലശേരി, ഹേമന്ദ് കളത്തിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.അണു നശീകരണം ആവശ്യമുള്ളവർ ബന്ധപ്പെടുക: 8089459358, 9447435157, 9846077101.