കൊച്ചി: എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന ഉപാധികൾ ആയ മൊബൈൽ ഫോൺ, ടിവി എന്നിവ വാങ്ങി നൽകുന്നതിന് വിനിയോഗിക്കണമെന്നും നിലവിലുള്ള ഉത്തരവ് പുനഃക്രമീകരിക്കണമെന്നും കെ.പി.എസ്.ടി എറണാകുളം റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു , സെക്രട്ടറി അജി മോൻ പൗലോസ്, ട്രഷറർ സാബു കുര്യാക്കോസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത്, സി.വി.വിജയൻ, കെ.എ.ഉണ്ണി, റിബിൻ എന്നിവർ സംസാരിച്ചു.