പറവൂർ: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം മെഷീന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ആയിരം ലിറ്റർ കപ്പാസിറ്റിയാണ് വാട്ടർ പ്യൂരി ഫൈയറിനുള്ളത്. പുതിയ ഒരു രൂപ നാണയം മെഷീനിൽ ഇട്ടാൽ ഒരു ലിറ്റർ പ്യൂരി ഫൈഡ് വെള്ളവും 5 രൂപ നാണയം ഇട്ടാൽ 5 ലിറ്റർ വെള്ളവും ലഭിക്കുന്ന രീതിയാലാണ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, ബീന ശശിധരൻ, കെ.ജെ. ഷൈൻ, ശ്യാമള ഗോവിന്ദൻ, അനു വട്ടത്തറ, പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ, മുൻ ചെയർമാൻ ഡി. രാജ്കുമാർ, സൂപ്രണ്ട് ഡോ. റോസമ്മ തുടങ്ങിയവർ പങ്കെടുത്തു.