കളമശേരി: കേരളത്തിൽ തുണിക്കടകൾ തുറക്കാൻ അനുവദിച്ചതു പോലെ തയ്യൽ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും, ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് എ .കെ .എഫ് .എ. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കളമശേരിയിൽ നടന്ന സമരം ജില്ലാ കമ്മിറ്റിയംഗം കെ.എം.അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു. ടി.എൻ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് പി. എം. സ്റ്റീഫൻ, കെ.സാബു എന്നിവർ സംസാരിച്ചു.