അങ്കമാലി: കൊവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അങ്കമാലി, കാലടി റേഞ്ചിലെ സി.ഐ.ടി.യു യൂണിയനിലെ 108 പേർക്ക് സാമ്പത്തികസഹായം വിതരണംചെയ്തു. അങ്കമാലി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് പി.ജെ.വർഗീസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി അഡ്വ.കെ.കെ. ഷിബു, ട്രഷറർ എം.പി. മാർട്ടിൻ, വൈസ് പ്രസിഡന്റ് പി.ജെ ഷിജൻ എന്നിവർ പങ്കെടുത്തു.