പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ കൊവിഡ് ഐസൊലേഷൻ വാർഡിൽ അമ്പത് കിടക്കകളുടെ സൗകര്യത്തോടെ ആരംഭിച്ച സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ സിസ്റ്റത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. വൈസ് ചെയർമാൻ എം.ജെ. രാജു, നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ഡി. രാജ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, അനു വട്ടത്തറ, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, കെ.ജെ. ഷൈൻ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, ഡോ. വിനീത പ്രമോദ് എന്നിവർ പങ്കെടുത്തു.