congress-chittattukara
പൂയപ്പിള്ളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം വാർഡ് മെമ്പർ ധന്യ ബാബു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത്‌ പൂയപ്പിള്ളി പതിനാലാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കും നിർദ്ധന കുടുംബാഗങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണംചെയ്തു. വിതരണോദ്ഘാടനം വാർഡ് മെമ്പർ ധന്യ ബാബു നിർവഹിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. സനോഷ്, പുഷ്പൻ പൂയപ്പിള്ളി, എൻ.ടി. മഹേഷ്, സി.എൻ. സുനീഷ് എന്നിവർ പങ്കെടുത്തു.