കോലഞ്ചേരി: കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഫിലിപ്സ് കാർബൺ ബ്ളാക്ക് ലിമിറ്റഡ്, കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഫാക്ട് ക്രെഡിറ്റ് സൊസൈറ്റി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് കിറ്റ് നൽകിയത്. കമ്പനികളുടെ പ്രതിനിധികൾ ചേർന്ന് കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന് കൈമാറി. കൊവിഡ് രോഗികൾ, ക്വാറന്റൈനിൽ കഴിയുന്നവർ, രോഗം മാറിയ നിർദ്ധനർക്കുമാണ് കിറ്റ് നൽകിയത്.