nghss
നായത്തോട് സ്കൂളിൽ നടന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ സ്വാന്തന സ്പർശം പരിപാടി കൗൺസിലർ ടി.വൈ .ഏല്യാസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കൊവിഡ് മഹാമാരിക്കാലത്ത് നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടകൾക്കും അദ്ധ്യാപകരുടെ സ്‌നേഹ സാന്ത്വനം. അദ്ധ്യാപകർ സ്വരൂപിച്ച സാന്ത്വനസ്പർശം സഹായ നിധിയിൽ നിന്ന് ആദ്യ ഘട്ടമായി ഇക്കൊല്ലം പുതിയതായി പ്രവേശനം നേടിയവരുൾപ്പെടെ എല്ലാ കുട്ടികൾക്കും പഠനോപകരണക്കിറ്റുകൾ വിതരണം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ടി.വൈ.ഏല്യാസ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാനും കൗൺസിലറുമായ അഡ്വ. ഷിയോ പോൾ, പി.ടി.എ അംഗം രേഖ ശ്രീജേഷ് , ഹെഡ്മിസ്ട്രസ് ലിൻസി ചെറിയാൻ, എസ്.രവികുമാർ എന്നിവർ പങ്കെടുത്തു.