nagarasabha-unit
വാക്സിൻ ചലഞ്ചിലേക്ക് കെ.എം.സി.എസ്.യു പറവൂർ നഗരസഭ യൂണിറ്റ് സമാഹരിച്ച തുക നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ കൈമാറുന്നു

പറവൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പറവൂർ യൂണിറ്റിലെ ജീവനക്കാർ വാക്സിൻ ചലഞ്ചിലേക്കായി സമാഹരിച്ച 1,70,340 രൂപ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന് കൈമാറി. യൂണിയൻ നേതാക്കളായ ടി.എം.മധു, എസ്.വി. സജയൻ, ഇ.ഡി. ഷാൻ, എഡിൻ സി. കുഞ്ഞപ്പൻ, സാലി കറോബർട്ട്, പി.വി. കൃഷ്ണേന്ദു എന്നിവർ പങ്കെടുത്തു.