പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് പ്രദേശത്ത് സ്വകാര്യസ്ഥലങ്ങളിലുള്ള അപകടകരമായ മരങ്ങൾ, മരച്ചില്ലകൾ മുറിച്ചുമാറ്റുകയും ബോ‌ർഡുകൾ ഹോർഡിംഗുകൾ എന്നിവ നീക്കം ചെയ്യണം. ഇതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കും നഷ്ടങ്ങൾക്കും നിയമപരമായ ബാദ്ധ്യത ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.