murchanls
അങ്കമാലി മർച്ചന്റ് അസോസിയേഷന്റെ ഭക്ഷ്യക്കിറ്റുകൾ പ്രസിഡന്റ് എൻ.വി.പോളച്ചൻ ചെയർമാൻ റെജി മാത്യുവിന് കൈമാറുന്നു

അങ്കമാലി: അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ പ്രദേശത്തെ 30 വാർഡുകളിലുളള കൊവിഡ് ബാധിച്ച കുടുംബങ്ങൾക്കായി ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ റെജി മാത്യു ഭക്ഷണക്കിറ്റുകൾഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി, പഴവർഗ്ഗങ്ങൾ, പാൽ, മുട്ട എന്നിവയടങ്ങിതാണ് കിറ്റ്. അസോസിയേഷൻ അംഗങ്ങളായ കൊവിഡ് ബാധിതരുടെ വീടുകളിൽ യൂത്ത് വിംഗ് പ്രസിഡന്റ് മെമ്പിൻ റോയിയുടെ നേതൃതത്തിൽ ഭക്ഷണക്കിറ്റുകൾ വീടുകളിൽ എത്തിച്ചിരുന്നു. വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമാസ് കുര്യാക്കോസ്, പി.ഒ.ആന്റോ, സി.ഡി.ചെറിയാൻ, ഡെന്നി പോൾ, എം.ഒ. മാർട്ടിൻ എന്നിവർ പങ്കെടുത്തു.