കൊച്ചി: ക്ഷീര കർഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ഗിരി കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്ത് അയച്ചു. സംസ്ഥാനത്തിന് സാമ്പത്തികമായി ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ക്ഷീരമേഖലയെന്നും ക്ഷീരകർഷകരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ഗിരി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.