കോതമംഗലം: യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടൽക്ഷോഭത്തിൽ കഷ്ടത അനുഭവിക്കുന്ന ചെല്ലാനത്തുകാർക്ക് കൈത്താങ്ങായി രണ്ട് വാഹനം നിറയെ ഭക്ഷ്യവസ്തുക്കളെത്തിച്ചു. വാഹനങ്ങൾ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് എബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു കുര്യാക്കോസ്,വൈസ് പ്രസിഡന്റ് ജെയിൻ അയനാടൻ, ബ്ലോക്ക് സെക്രട്ടറി പ്രിൻസ് വർക്കി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, മുൻ മണ്ഡലം പ്രസിഡന്റ് റഫീഖ് വെണ്ടുവഴി,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോർജ് വെട്ടിക്കുഴ തുടങ്ങിയവർ പങ്കെടുത്തു.