pic
കൊവിഡ് ടാസ്ക് ഫോഴ്‌സ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കുന്നു.സി.കെ സത്യൻ,എം.യു ബേബി,ജോഷി പൊട്ടക്കൽ എന്നിവർ സമീപം

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ കൊവിഡ് ബാധിതരെ സഹായിക്കുന്നതിനും പ്രതിരോധപ്രവർത്തങ്ങൾക്കുമായി കരുതൽ കൊവിഡ് ടാസ്ക് ഫോഴ്സ് രുപീകരിച്ചു.നൂറോളം ആളുകൾ ടാസ്ക് ഫോഴ്സിൽ അംഗങ്ങളായിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂർ സൗജന്യ സേവനം ലഭ്യമാണെന്നും രോഗികളെ സഹായിക്കുന്നതിനും അണുനശീകരണം ചെയ്യുന്നതിനും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്നും ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു.രണ്ടു ആംബുലൻസും എട്ടു ടാസ്ക്ക് ഫോഴ്സ് വാഹനങ്ങളും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്.ഭക്ഷ്യക്കിറ്റുകളും മരുന്നുകളും സൗജന്യമായി എന്റെ നാടിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ച് നൽകും.പ്രതിരോധ മരുന്നുകളും,ഹോമിയോ ഗുളികകളും എല്ലാ വീടുകളിലും വിതരണം ചെയ്യും.കരുതൽ കൊവിഡ് ടാസ്ക് ഫോഴ്‌സ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.സി.കെ സത്യൻ,എം.യു ബേബി,ജോഷി പൊട്ടക്കൽ എന്നിവർ പങ്കെടുത്തു.