ആലുവ: കൊവിഡിനെ തുടർന്ന് പ്രമേഹവും രക്തസമ്മർദ്ദവും പരിശോധിക്കാനാകാതെ വിഷമിക്കുന്നവർക്കായി ചൂർണിക്കര പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ അലീഷ ലിനേഷ് സ്വന്തമായി ബി.പി മോണിറ്ററും ഗ്ളൂക്കോ മീറ്ററും വാങ്ങി. തുടർന്ന് ആശാ വർക്കർ താഹിറ അസീസിന്റെ സഹായത്തോടെ വാർഡിലെ മുതിർന്ന പൗരന്മാരുടെയെല്ലാം വീടുകളിലെത്തി പരിശോധനയാരംഭിച്ചു. വാർഡിൽ നിന്നുള്ളവർ എത് സമയത്ത് വിളിച്ചാലും വിളിപ്പുറത്തെത്തുമെന്നാണ് അലീഷ ലിനേഷ് നൽകുന്ന ഉറപ്പ്.