കൊച്ചി: സി.ഐ.ടി.യു സ്ഥാപകദിനമായ ഇന്ന് സംസ്ഥാനത്തെ മുഴുവൻ തൊഴിൽകേന്ദ്രങ്ങളിലും അങ്ങാടികൾ, കവലകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശുചീകരണം നടത്തും.
സ്ഥാപക ദിനാചരണങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ജില്ലയിലെ മുഴുവൻ തൊഴിലാളികളും പങ്കാളികളാകണമെന്ന് ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരനും, സെക്രട്ടറി സി.കെ.മണിശങ്കറും അഭ്യർത്ഥിച്ചു.