lakshadweep

കൊച്ചി: അഡ്മിനിസ്ട്രേറ്ററും ലക്ഷദ്വീപ് ഭരണകൂടവും കൂടുതൽ കർശനമായ നിലപാടുകളുമായി മുന്നോട്ടുപോകുമ്പോൾ പ്രതിഷേധം കടുപ്പിച്ച് ദ്വീപി​ലെ പഞ്ചായത്തുകൾ. പഞ്ചായത്തിന്റെ അധികാരം കവർന്നെടുക്കുന്ന നടപടികൾക്കെതിരെ ജില്ലാ പഞ്ചായത്ത് പ്രതിഷേധിച്ചു. പഞ്ചായത്ത് വകുപ്പ് സെക്രട്ടറി എ.ടി. ദാമോദർ അമിതാധികാരം പ്രയോഗിക്കുന്നതായി ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. ഹസ്സൻ സെക്രട്ടറിക്ക് കത്ത് നൽകി.

തീരങ്ങളി​ൽ സുരക്ഷ വർദ്ധി​പ്പിച്ചു

ലക്ഷദ്വീപി​ന്റെ തീരങ്ങളി​ൽ സുരക്ഷ വർദ്ധി​പ്പി​ച്ചു. ഇന്റലി​ജൻസ് വി​വരങ്ങളെത്തുടർന്ന് സുരക്ഷാ ലെവൽ രണ്ടാക്കുകയാണെന്ന് വെള്ളി​യാഴ്ച ലക്ഷദ്വീപ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സച്ചി​ൻ ശർമ്മ ഇറക്കിയ ഉത്തരവിൽ പറയുന്നു. തീരത്തും ജെട്ടി​കളി​ലും കപ്പലുകളും ബോട്ടുകളും ഉൾപ്പെടെ യാനങ്ങളുടെ സംശയാസ്പദമായ നീക്കംകണ്ടാൽ ഉടനെ സുരക്ഷാഏജൻസി​കളെ അറി​യി​ക്കണം. ദ്വീപുകളി​ലും കപ്പലുകളി​ലും സുപ്രധാന സ്ഥലങ്ങളി​ലും പ്രവേശനത്തി​ൽ കർശനനി​യന്ത്രണങ്ങൾ ഉണ്ടാകും.

സന്ദർശകർക്ക് നി​യന്ത്രണം

ലക്ഷദ്വീപി​ലേക്ക് സന്ദർശകർക്ക് കർശനനി​യന്ത്രണം ഏർപ്പെടുത്തി​. കൊവി​ഡ് വ്യാപനത്തി​ന്റെ വെളിച്ചത്തിലാണ് നടപടി​. ഇനി​മുതൽ അഡി​. ജി​ല്ലാ മജി​സ്ട്രേറ്റി​ന്റെ അനുമതികൂടി​ വേണം. സന്ദർശകപാസി​ൽ ദ്വീപി​ലുള്ളവർ ഒരാഴ്ചയ്ക്കകം മടങ്ങണം.

അമിത്ഷായ്ക്ക് കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽപട്ടേലിന്റെ പരി​ഷ്കാരങ്ങൾക്കെതി​രെ മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. പ്രഫുൽപട്ടേലിന് പ്രത്യേക അജൻഡയുള്ളതായി സംശയിക്കുന്നുവെന്ന് കത്തിൽ പറയുന്നു.

ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. മോഹിനി ഗിരി, സെയ്ത ഹമീദ്, ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ വജാഹത് ഹബീബുള്ള എന്നിവർ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നൽകി

കളക്ടർക്കെതി​രെ പ്രമേയം

ദ്വീപിൽ നടക്കുന്ന നിയമപരിഷ്കാരങ്ങളിലും കളക്ടറുടെ നി​ലപാടി​ലും കവരത്തി പഞ്ചായത്ത് പ്രതി​ഷേധി​ച്ചു. വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി​ ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയെ കളക്ടർ അവഹേളിക്കുകയായിരുന്നുവെന്നും കളക്ടർക്കെതി​രെ സമരം ചെയ്തവർക്കെതി​രെയുള്ള കേസ് പി​ൻവലി​ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഹൈക്കോടതിയിൽ വീണ്ടും ഹർജി

ലക്ഷദ്വീപിൽ കരട് റെഗുലേഷനുകൾ നടപ്പാക്കുംമുമ്പ് ദ്വീപ് നിവാസികൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ സമയം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റാവുത്തർ ഫെഡറേഷൻ എന്ന സംഘടനയുടെ പ്രസിഡന്റ് അലാവുദ്ദീൻ, ലക്ഷദ്വീപ് നിവാസി ഷേക്ക് മുജീബ് റഹ്മാൻ എന്നിവരാണ് ഹർജി നൽകിയത്.

ലക്ഷദ്വീപ് മൃഗസംരക്ഷണ റെഗുലേഷൻ, ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷൻസ്, ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷൻസ് എന്നിവ നടപ്പാക്കുന്നതിനുമുമ്പ് പബ്ളിക് ഹിയറിംഗ് നടത്തണമെന്നും നിലവിൽ ഇതിനായി നൽകിയ നോട്ടീസുകൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പഞ്ചായത്ത് റെഗുലേഷന്റെ കരട് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് മാറ്റിയെന്നും പറയുന്നു.

ല​ക്ഷ​ദ്വീ​പ്:​ ​ശ​ര​ദ് ​പ​വാർ
പ്ര​ധാ​ന​മ​ന്ത്രി​യെ​ ​കാ​ണും

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​രു​ടെ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ​ ​ല​ക്ഷ​ദ്വീ​പ് ​എം.​പി​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ലും​ ​എ​ൻ.​സി.​പി​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ശ​ര​ദ് ​പ​വാ​റും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​കാ​ണും.​ ​അ​ഡ്മി​നി​സ്ട്രേ​റ്റു​ടെ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​ത്തെ​ഴു​തി​യ​ ​ശ​ര​ദ് ​പ​വാ​ർ​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​അ​നു​മ​തി​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​ഇ​ന്ന​ലെ​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ​ ​ല​ക്ഷ​ദ്വീ​പ് ​പ്ര​ശ്ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളും​ ​വ്യ​ക്തി​ക​ളു​മാ​യി​ ​ച​ർ​ച്ച​ന​ട​ത്തി.

ല​ക്ഷ​ദ്വീ​പ്:​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തി​ഷേ​ധം​ ​വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ​കാ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ന​ട​ത്തു​ന്ന​ ​ഫാ​സി​സ്റ്റ് ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​തൃ​ത്വ​ത്തി​ൽ​ ​ജൂ​ൺ​ 3​ ​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്കു​ ​മു​ന്നി​ൽ​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ൽ​ ​എ​ല്ലാ​വ​രും​ ​അ​ണി​ചേ​ര​ണ​മെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.
ല​ക്ഷ​ദ്വീ​പി​ന്റെ​ ​പ്ര​ത്യേ​ക​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ഇ​ല്ലാ​താ​ക്കു​ന്ന​ ​ന​ട​പ​ടി​ക​ളാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​സ്വീ​ക​രി​ച്ചു​ ​വ​രു​ന്ന​ത്.​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ര​മ്പ​രാ​ഗ​ത​ ​ജീ​വി​ത​രീ​തി​യും​ ​സം​സ്കാ​ര​വും​ ​ത​ക​ർ​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ന്നി​ട്ടും​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​പി​ന്തി​രി​യു​ന്നി​ല്ല.​ ​ഇ​തി​നെ​തി​രെ​ ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം​ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.